
ചിറയിൻകീഴ്: ശാർക്കര ദേവീക്ഷേത്രത്തിൽ മീനഭരണ മഹോത്സവത്തിനിടയിൽ യുവാക്കളടങ്ങിയ സംഘങ്ങൾ ഏറ്റുമുട്ടി.ലഹരി ഉപയോഗിച്ചെത്തിയ സംഘമാണ് ആക്രമണത്തിന് പിന്നിൽ.സംഘർഷത്തിൽ അമ്പലത്തിലെ വടക്കേനടയിലെ ചുറ്റുമതിലിന് വെളിയിൽ സ്ഥാപിച്ചിരുന്ന കൽവിളക്ക്,ഉത്സവത്തിന്റെ ഭാഗമായ ഇല്യുമിനേഷൻ എന്നിവയെല്ലാം തകർക്കപ്പെട്ടു.
ബുധനാഴ്ച രാത്രി 12.30ഓടെ കലാപരിപാടികൾ നടക്കുന്നതിനിടയിലായിരുന്നു സംഭവം.സിസി ടിവി ദൃശ്യങ്ങൾ അടക്കമുള്ളവയുടെ സഹായത്തോടെ പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി.
പതിനായിരക്കണക്കിന് ഭക്തജനങ്ങളെത്തുന്ന ഉത്സവനാളിൽ ക്ഷേത്ര പരിസരത്ത് ആവശ്യത്തിന് പൊലീസില്ലെന്ന പരാതി വ്യാപകമാണ്.അതുപോലെ ശാർക്കര ബൈപ്പാസ് ജംഗ്ഷനിൽ ഉത്സവനാളിൽ രാവിലെയും വൈകിട്ടും വാഹനങ്ങൾ കടന്നുപോകാൻ സാധിക്കാത്ത വിധത്തിലുള്ള ഗതാഗതക്കുരുക്ക് അനുഭവപ്പെടാറുണ്ട്. മുൻകാലങ്ങളിൽ ഇത്തരം സന്ദർഭങ്ങളിൽ ഇവിടെ പൊലീസിന്റെ സേവനം ലഭ്യമായിരുന്നു. ഇക്കുറി അത്തരം സംവിധാനങ്ങൾ ഒരുക്കാത്തതുകാരണം മണിക്കൂറുകളോളമാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. ഇവിടെയും പൊലീസിന്റെ സേവനം വേണമെന്ന ആവശ്യം ശക്തമാണ്. സംഭവവുമായി ബന്ധപ്പെട്ട് ദേവസ്വം അഡ്മിനിസ്ട്രേറ്റ് ഓഫീസർ ചിറയിൻകീഴ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ക്യാപ്ഷൻ: അമ്പലത്തിലെ കൽവിളക്കുകളും ഇല്യുമിനേഷൻ ലൈറ്റുകളും തകർത്തനിലയിൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |