
അമ്പലപ്പുഴ: വിഷുദിനത്തിൽ പുറക്കാട് സ്വദേശിയായ യുവാവിനെ സംഘം ചേർന്ന് മർദിച്ചവശനാക്കിയ സംഭവത്തിലെ അഞ്ചും ആറും പ്രതികൾ പിടിയിലായി. അമ്പലപ്പുഴ പുറക്കാട് പഞ്ചായത്ത് രണ്ടാം വാർഡിൽ കോമന അംബുജ ഭവനത്തിൽ രജിത്ത് രമേശൻ (30), അമ്പലപ്പുഴ സൗത്ത് പഞ്ചായത്ത് 2-ാം വാർഡിൽ കോമന തൈപ്പറമ്പ് വീട്ടിൽ ആദിത്യൻ (20) എന്നിവരെയാണ് അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.പ്രതീഷ്കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. പുറക്കാട് സ്വദേശിയായ യുവാവിനെ സംഭവ ദിവസത്തിന് ഒരാഴ്ച മുമ്പ്, പ്രതികൾ ഇരിക്കുന്ന സ്ഥലത്ത് ബൈക്ക് ഓടിച്ച് കയറ്റിതിലുള്ള വിരോധത്തിൽ പുറക്കാട് മുരിക്കോലി ക്ഷേത്രത്തിന് പടിഞ്ഞാറ് വശത്തുള്ള സർവ്വീസ് റോഡിന് സമീപം പ്രതികൾ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ച് അവശനാക്കുകയായിരുന്നു. അമ്പലപ്പുഴ സ്റ്റേഷനിൽ കേസെടുത്തു. അമ്പലപ്പുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കെ.എൻ. രാജേഷിന്റെ മേൽനിർദ്ദേശാനുസരണം അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.പ്രതീഷ്കുമാറിന്റെ നേതൃത്വത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു. സബ്ബ് ഇൻസ്പെക്ടർ അജിൻ.എസ്, അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർമാരായ രാജീവ്, ലതാ ഉമേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വിനിൽ എം.കെ, ജോസഫ് ജോയ്, സിവിൽ പൊലീസ് ഓഫീസർമാരായ അരുൺകുമാർ, രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |