
വാടാനപ്പിള്ളി: വിവാഹത്തിരക്കിനിടയിൽ മാല പൊട്ടിക്കാൻ ശ്രമിച്ച യുവതിയെ വീട്ടമ്മ കെെയോടെ പിടികൂടി. നടുവിൽക്കര സ്വദേശികളായ വധൂവരന്മാരുടെ വിവാഹം ചേറ്റുവയിലെ ഹാളിൽ നടക്കുന്നതിനിടയിലാണ് സംഭവം. വിവാഹത്തിന് വൻ തിരക്കായിരുന്നു. ഇതിനിടയിലാണ് തമിഴ്‌നാട് സ്വദേശിനി മുത്തുമാരി വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചത്. ഇന്നലെ ഉച്ചക്ക് 12.30നായിരുന്നു സംഭവം. തിരക്കിനിടയിൽ യുവതി പിറകിലൂടെ കൈയിട്ട് മാല പൊട്ടിക്കാൻ ശ്രമിച്ചു. കഴുത്ത് വലിഞ്ഞതോടെയാണ് മോഷണശ്രമം വീട്ടമ്മയുടെ ശ്രദ്ധയിൽപെട്ടത്. തുടർന്ന് ഇവർ യുവതിയെ കൈയോടെ പിടികൂടുകയായിരുന്നു. ബഹളമായതോടെ പൊലീസിനെ വിളിച്ചുവരുത്തി ഏൽപ്പിക്കുകയായിരുന്നു. യുവതിയുടെ ഒപ്പം മറ്റൊരു സ്ത്രീയും ഇവിടെ എത്തിയിരുന്നെങ്കിലും തിരക്കിലും ബഹളത്തിനും ഇടയിൽ ഇവർ രക്ഷപ്പെട്ടു. പിടികൂടിയ യുവതിയെ മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടും യുവതി പ്രതികരിക്കുന്നില്ലെന്ന് വാടാനപ്പിള്ളി പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |