
കിളിമാനൂർ: പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ സുഹൃത്തും വ്യാപാരിയുമായ പ്രതി അറസ്റ്റിൽ. കാരേറ്റ് ബിജു സ്‌റ്റോർ ഉടമ കാരേറ്റ് സീജാ ഭവനിൽ ബിജുവാണ് (52) പിടിയിലായത്. കുട്ടിയുടെ അമ്മ ഒളിവിലാണ്. 2025 ഡിസംബർ മുതൽ 2026 മാർച്ച് വരെ പലദിവസങ്ങളിൽ പ്രതി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.
പെൺകുട്ടിയുടെ അച്ഛനും അമ്മയും അകന്നുകഴിയുകയാണ്. അമ്മ രണ്ട് പെൺകുട്ടികളുമായി വാടക വീട്ടിലാണ് താമസം. പ്രതിയായ ബിജുവിന്റെ പരിചയക്കാരിയാണ് പെൺകുട്ടിയുടെ അമ്മ. പരിചയം മുതലെടുത്ത് വീട്ടിൽ പല ദിവസങ്ങളിലായി വന്നിരുന്ന പ്രതി അമ്മയുടെ സാന്നിദ്ധ്യത്തിലും പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നതായി പരാതിയിൽ പറയുന്നു. വർക്കല ബീച്ചിൽ കൊണ്ടുപോയി പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.
പ്രതിയുടെ ശല്യം വർദ്ധിച്ചതോടെ അമ്മയുമായി വഴക്കുണ്ടാക്കി പെൺകുട്ടി അച്ഛന്റെ വീട്ടിലേക്ക് പോയി. എന്നാൽ കുട്ടി തിരികെപ്പോകാൻ കൂട്ടാക്കാതെ വന്നതോടെ അച്ഛൻ ജനപ്രതിനിധിയുടെ സഹായത്താൽ തിരുവനന്തപുരത്തെ പുനരധിവാസ കേന്ദ്രമായ സ്റ്റേഹിതയിലെത്തിച്ചു. ഇവിടെ വച്ച് പെൺകുട്ടിക്ക് നടത്തിയ കൗൺസലിംഗിനിടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. സ്നേഹിതയിൽ നിന്ന് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കിളിമാനൂർ പൊലീസ് കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |