SignIn
Kerala Kaumudi Online
Monday, 11 May 2026 3.34 AM IST

കിടപ്പുരോഗിയെ വീടുകയറി ആക്രമിച്ച പ്രതി പിടിയിൽ

Increase Font Size Decrease Font Size Print Page
1

വിഴിഞ്ഞം: കിടപ്പുരോഗിയെ വീട്ടിൽകയറി ആക്രമിക്കുകയും അത് ചോദ്യം ചെയ്ത അയൽവാസിയെ മർദ്ദിക്കുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ. തിരുവല്ലം പനത്തുറ വടക്കേ കൂനംതുരുത്തിയിൽ ഹരി(34)യെയാണ് തിരുവല്ലം പൊലീസ് പിടികൂടിയത്.

ശനിയാഴ്ച ഉച്ചയ്ക്ക് 3.30ഓടെയായിരുന്നു സംഭവം. പാച്ചല്ലൂർ സ്വദേശി പ്രസന്നയുടെ വീട്ടിൽ യാതൊരു പ്രകോപനവുമില്ലാതെ അതിക്രമിച്ച് കയറി കിടപ്പു രോഗിയായ സഹോദരൻ വിജയകുമാറിനെ ദേഹോപദ്രവമേല്പിച്ചു. അത് ചോദ്യം ചെയ്ത അയൽവാസി സുരേഷിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് പരാതി. കൈയിൽ കരുതിയിരുന്ന ഇടിവളകൊണ്ട് സുരേഷിന്റെ തലയിലും മുഖത്തും ക്രൂരമായി മർദ്ദിച്ച് നിലത്തിട്ട് വലിച്ചിഴയ്ക്കുകയും കഴുത്തുഞെരിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു. പ്രതി കോവളത്ത് വിദേശ വനിതയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളുടെ സഹോദരനും തിരുവല്ലം പൊലീസ് സ്റ്റേഷനിലെ ആർ.എച്ച്.എസ് ലിസ്റ്റിലുമുള്ളയാളാണ്. തിരുവല്ലം,കോവളം പൊലീസ് സ്റ്റേഷനുകളിലായി അഞ്ചോളം ആക്രമണ കേസുകളിലും പ്രതിയായ ഇയാളെ റിമാൻഡ് ചെയ്തു.

TAGS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY