SignIn
Kerala Kaumudi Online
Friday, 24 July 2026 3.46 AM IST

യുവാവിനെ കബളിപ്പിച്ച് കാറുമായി കടന്നു

crime

തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവ് കാറുമായി മുങ്ങിയതായി പരാതി. ഇതുസംബന്ധിച്ച് വിഴിഞ്ഞം കോട്ടപ്പുറം കരിമ്പള്ളിക്കര സ്വദേശി മൈക്കിളാണ് (29) വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയത്. ഓട്ടോ ഡ്രൈവറായ മൈക്കിൾ ഒരു വർഷം മുൻപ് വാങ്ങിയ കാറാണ് നഷ്ടപ്പെട്ടത്.

ഇക്കഴിഞ്ഞ 6നായിരുന്നു കേസിനാസ്പദമായ സംഭവം. സോഷ്യൽ മീഡിയയിൽ പത്തനംതിട്ട സ്വദേശിയെന്ന് പറഞ്ഞാണ് യുവാവ് പരിചയപ്പെട്ടത്. തുടർന്ന് പരാതിക്കാരന്റെ ഫോണിലേക്ക് ജോയൽ എന്ന വ്യാജ പേരിൽ വിളിച്ചു.

ഒരു ദിവസത്തേക്ക് കാർ ഓട്ടത്തിന് നൽകണമെന്നും, പിറ്റേദിവസം കാർ തിരികെ നൽകാമെന്നും പറഞ്ഞ് പ്രതി ഗൂഗിൽ പേ വഴി മൈക്കിളിന് 3,500 രൂപ നൽകി. കാർ തിരികെ നൽകുമ്പോൾ, പണം മടക്കി നൽകിയാൽ മതിയെന്നായിരുന്നു വ്യവസ്ഥയെന്ന് മൈക്കിൾ പരാതിയിൽ പറയുന്നു.

ഒരു ദിവസം കഴിഞ്ഞിട്ടും കാർ കിട്ടാത്തതിനെ തുടർന്ന് പ്രതിയെ പലതവണ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. താൻ കബളിപ്പിക്കപ്പെട്ടെന്ന് മനസിലായ ഉടൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY