SignIn
Kerala Kaumudi Online
Thursday, 30 July 2026 4.33 AM IST

ടെക്നോപാർക്ക് ജീവനക്കാരിക്കെതിരെ അതിക്രമം ( ഡെക്ക് )​ കഴക്കൂട്ടം പൊലീസിനെതിരെ പരാതിയുമായി യുവതിയും പ്രതിധ്വനിയും

a

കഴക്കൂട്ടം: കഴക്കൂട്ടത്ത് ജോലി കഴിഞ്ഞ് മടങ്ങിയ ടെക്നോപാർക്ക് ജീവനക്കാരിയെ ആനന്ദേശ്വരം ഭാഗത്തുവച്ച് രണ്ടുപേ‌ർ തടഞ്ഞുനിറുത്തി ആക്രമിക്കാൻ ശ്രമിക്കുകയും രക്ഷിക്കാനെത്തിയ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പരാതിക്കാരി.

സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും കേസെടുക്കാൻ കഴക്കൂട്ടം പൊലീസ് തയ്യാറായില്ലെന്നും മൊഴിയെടുക്കാനെന്ന പേരിൽ വിളിപ്പിച്ചുവരുത്തി ബുദ്ധിമുട്ടിച്ചെന്നും യുവതി പറയുന്നു. പ്രതികൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയും ടെക്നോപാർക്ക് ജീവനക്കാരുടെ ക്ഷേമ സംഘടനയായ 'പ്രതിധ്വനി"യും മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണർ എന്നിവർക്കും പരാതി നൽകി.

22ന് രാത്രി ഒമ്പതോടെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ആനന്ദേശ്വരം പൗർണമി ഗാർഡന്റ്സ് റസിഡന്റ്സ് ഭാഗത്തുവച്ച് പ്രതിയും കൂട്ടാളിയും ചേർന്ന് തടഞ്ഞുനിറുത്തി ലൈംഗികച്ചുവയോടെ സംസാരിക്കുകയും കടന്നുപിടിക്കാൻ ശ്രമിക്കുകയുമായിരുന്നെന്നാണ് പരാതി. അസോസിയേഷനിലെ വഴിത്തർക്കമാണ് അതിക്രമത്തിന് കാരണമെന്നാണ് വിവരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY