
പെരിന്തൽമണ്ണ : 11 വയസ്സുകാരിയായ പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ 58കാരന് 27 വർഷവും 15 ദിവസവും കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ആലിപ്പറമ്പ് സ്വദേശി കൈതക്കൽ വീട്ടിൽ ശ്രീകൃഷ്ണ ചൈതന്യനെയാണ് പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി-2 ജഡ്ജ് എം.പി.ഷൈജൽ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 10 മാസം കൂടി അധിക കഠിനതടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. 2024 മാർച്ച് 22ന് പ്രതിയുടെ വീടിന്റെ സിറ്റൗട്ടിൽ വച്ചാണ് പെൺകുട്ടിക്ക് നേരെ അതിക്രമമുണ്ടായത്. പെരിന്തൽമണ്ണ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 17 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകൾ ഹാജരാക്കുകയും ചെയ്തു. സബ് ഇൻസ്പെക്ടർ ഷിജോ.സി.തങ്കച്ചൻ, ഇൻസ്പെക്ടർ സുമേഷ് സുധാകരൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കവിത ഹാജരായി. പ്രതി അടയ്ക്കുന്ന പിഴത്തുക അതിജീവിതയ്ക്ക് നൽകാനും ലീഗൽ സർവ്വീസ് അതോറിറ്റി വഴി മതിയായ നഷ്ടപരിഹാരം ഉറപ്പാക്കാനും കോടതി ഉത്തരവിട്ടു. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |