SignIn
Kerala Kaumudi Online
Thursday, 30 July 2026 4.34 AM IST

സുഹൃത്തിനെ കൊന്ന കേസ്: പ്രതിയെ റിമാൻഡ് ചെയ്തു

a

കോഴിക്കോട്: പന്തീരാങ്കാവ് ഇരിങ്ങല്ലൂർ പുല്ലക്ക് ചാലിൽ മീത്തൽ ഷെരീഖ് അഹമ്മദിനെ (34) ശ്വാസം മുട്ടിച്ച് കൊന്ന കേസിൽ അറസ്റ്റിലായ സുഹൃത്ത് അഷ്റഫ് (32) റിമാഡിൽ. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ നടന്ന സംഭവത്തെ തുടർന്ന് അഷ്റഫ് പന്തീരാങ്കാവ് പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. ഇരുവരും മദ്യവും എം.ഡി.എം.എയും ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു. അഷ്റഫ് വാടകയെടുത്ത ഫ്ളാറ്റിൽ മൊബൈൽഫോണുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ ഞായറാഴ്ച രാത്രി കയ്യാങ്കളിയുമുണ്ടായിരുന്നു. തുടർന്ന് തിങ്കളാഴ്ച രാവിലെ ഇരുവരും മൊബെലിന്റെ കവർ വാങ്ങാൻ കോഴിക്കോട്ടെത്തി. ഷെരീഖിന് വയറുവേദനയായതിനെ തുടർന്ന് അഷ്റഫ് വാടകക്കെടുത്ത മുണ്ടുപാലത്തെ വീട്ടിലെത്തി. അവിടെ വച്ചും ലഹരി ഉപയോഗിച്ച് ഇരുവരും തമ്മിൽ തർക്കവും കയ്യാങ്കളിയുമായി. ഇത് കൊലപാതകത്തിലേക്ക് എത്തിക്കുകയായിരുന്നു. ഷെരീഖിനെ കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. സ്റ്റിക്ക് കൊണ്ട് മർദ്ദിച്ചെന്നാണ് അഷ്റഫ്‌ പറഞ്ഞിരുന്നത്. സ്റ്റിക്ക് പൊലീസ് കണ്ടെത്തു. സ്ത്രീകളെ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട പരാതിയിലും അഷ്റഫിനെതിരെ കേസുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY