SignIn
Kerala Kaumudi Online
Friday, 14 August 2026 5.19 AM IST

സഹകരണ ബാങ്ക് ജീവനക്കാരന് മർദ്ദനം

attack

പറവൂർ: കുടിശിക പിരിക്കാൻ വീട്ടിലെത്തിയതിന്റെ വൈരാഗ്യത്തിൽ സഹകരണ ബാങ്ക് ജീവനക്കാരനെ ഓഫീസിലെത്തി മർദ്ദിച്ചു. പരിക്കേറ്റ കരുമാല്ലൂർ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ ആനച്ചാൽ വെണ്ണാപ്പിള്ളി വി.സി. അഭിലാഷിനെ (48) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കരുമാല്ലൂർ പുതുക്കാട് ഇക്കോരൻപറമ്പിൽ സനീഷിനെതിരെ ആലങ്ങാട് വെസ്റ്റ് പൊലീസ് കേസെടുത്തു. സനീഷും സഹോദരിയും ബാങ്ക് വായ്പയിൽ കുടിശിക വരുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സഹോദരി താമസിക്കുന്ന ചിറ്റാറ്റുകര കളരിക്കൽ അമ്പലത്തിന് സമീപത്തെ വീട്ടിൽ രാവിലെ ബാങ്ക് ഉദ്യോഗസ്ഥരോടൊപ്പം അഭിലാഷും പോയിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടോടെ സനീഷ് ബാങ്കിലെത്തി പ്രശ്നമുണ്ടാക്കുകയും അഭിലാഷിനെ മർദ്ദിക്കുകയുമായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ERNAKULAM, ATTACK, KOCHI NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY