കാലടി: ലോട്ടറി വില്പനക്കാരനെ കബളിപ്പിച്ച് പണംതട്ടിയ സംഭവത്തിൽ പുനലൂർ കരുവാലൂർ വെച്ചമ്പു ബ്ലാത്തൂർ വീട്ടിൽ ഷാജിയെ (56) കാലടി പൊലീസ് അറസ്റ്റ് ചെയ്തു. നീലീശ്വരം കമ്പനിപ്പടിയിൽ ലോട്ടറി കച്ചവടം ചെയ്യുന്ന എളമ്പകപ്പിള്ളി സ്വദേശിയെയാണ് ഇയാൾ കബളിപ്പിച്ചത്. ലോട്ടറി ടിക്കറ്റിലെ നമ്പർ തിരുത്തി 5000 രൂപ സമ്മാനം ലഭിച്ചതായി വിശ്വസിപ്പിച്ച് ഇയാളിൽ നിന്ന് 2300 രൂപയുടെ ടിക്കറ്റും 2700 രൂപ പണവും വാങ്ങിയെടുത്തു. കഴിഞ്ഞ മാസം 5നായിരുന്നു സംഭവം.
കൊട്ടാരക്കര, ചടയമംഗലം, പാരിപ്പിള്ളി, പൂയപ്പള്ളി, കൊട്ടിയം, കായംകുളം, എറണാകുളം സൗത്ത് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ 13 കേസുകളുണ്ട്. എസ്.എച്ച്.ഒ എ.അജ്മൽ, സബ് ഇൻസ്പെക്ടർ അജി.പി നായർ, എ.എസ്.ഐ മനോജ് കുമാർ, സീനിയർ സി.പി.ഒ രജിത്ത് രാജൻ, സി.പി.ഓമാരായ കെ.ആർ ധനേഷ്, ഷിജോ പോൾ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |