മലപ്പുറം: 10 കിലോയിലധികം എംഡിഎംഎയുമായി മൂന്നുപേർ അറസ്റ്റിലായി. കോയമ്പത്തൂരിൽനിന്ന് മഞ്ചേരി പൊലീസാണ് എംഡിഎയുമായി യുവാക്കളെ അറസ്റ്റ് ചെയ്‌തത്. സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിതെന്നാണ് വിവരം.
മഞ്ചേരിയിൽ നേരത്തെ നടത്തിയ പരിശോധനയിൽ 96 ഗ്രാം എംഡിഎംഎയുമായി ആറ് പേരെ പിടികൂടിയിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇത്രയധികം എംഡിഎംഎ പിടികൂടിയത്. അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്‌തുവരികയാണ്. എവിടെനിന്നാണ് എംഡിഎംഎ എത്തിച്ചത്, എവിടെയെല്ലാമാണ് വില്പന നടത്തുന്നത്, ആരെല്ലാമാണ് ഇതുമായി ബന്ധപ്പെട്ടിരിക്കുന്നത് തുടങ്ങിയ കാര്യങ്ങളിലാണ് അന്വേഷണം നടത്തുന്നത്.
Kerala’s largest MDMA seizure: Over 10 kg of the drug was seized in Manjeri, Malappuram, and three people were arrested. Excise officials are investigating the source and distribution network.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |