SignIn
Kerala Kaumudi Online
Saturday, 29 August 2026 1.54 AM IST

ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ പാദസരം കവർന്നു

photo
താമരക്കുളം ഗുരുനാഥൻകുളങ്ങരയിലുള്ള വീട്ടിൽ മോഷണം നടത്തുന്നതിനായി ജനൽ തുരന്ന നിലയിൽ

ചാരുംമൂട് : വീട്ടിൽ ഉറങ്ങിക്കിടന്ന സ്ത്രീയുടെ പാദസരം മോഷ്ടാവ് പൊട്ടിച്ചെടുത്തു. താമരക്കുളം ഗുരുനാഥൻകുളങ്ങര പ്ലാവിളയിൽ അനിലിന്റെ വീട്ടിലാണ് കഴിഞ്ഞ രാത്രി മോഷണം നടന്നത്. കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്ന അനിലിന്റെ ഭാര്യ രമ്യയുടെ കാലിൽ കിടന്നതിൽ ഒരു സ്വർണ്ണ പാദസരമാണ് മോഷ്ടാവ് പൊട്ടിച്ചെടുത്തത്.

ജനാലയുടെ കൊളുത്തുള്ള ഭാഗം തടി തുളയ്ക്കുന്ന ഉപകരണം ഉപയോഗിച്ച് തുരന്ന് ജനാൽപാളി തുറക്കുകയും ഇതി​ന്റെ സമീപം കി​ടന്നി​രുന്ന അനി​തയുടെ പാദസരം പൊട്ടി​ച്ചെടുക്കുകയുമായി​രുന്നു. പുലർച്ചെ 3 മണിയോടെ ഇവർ ഉണർന്ന ശേഷമാണ് ഒരു കാലിലെ പാദസരം നഷ്ടപ്പെട്ടതറിഞ്ഞത്. വീടിനുള്ളിൽ കാണുമെന്ന് കരുതി തെരഞ്ഞെങ്കിലും കിട്ടിയില്ല.

രാവിലെ ജനൽ ഭാഗത്ത് നോക്കുമ്പോഴാണ് കൊളുത്തിന്റെ ഭാഗത്ത് ദ്വാരങ്ങൾ ശ്രദ്ധയിൽപെട്ടത്. തുടർന്ന് നൂറനാട് പൊലീസിൽ വിവരം അറിയിച്ചു. മോഷ്ടാവിന്റേതെന്ന് കരുതുന്ന കാൽപ്പാടുകൾ ഇവി​ടെ പതി​ഞ്ഞി​രുന്നു.മുമ്പ് സമാനരീതിയിൽ മോഷണം നടത്തിവരെ കേന്ദ്രീകരി​ച്ച് പൊലീസ് അന്വേഷണം തുടങ്ങി​.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ALAPPUZHA, CRIME, THEFT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY