
കൊച്ചി: ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി കൊച്ചി സിറ്റി പൊലീസ് നടത്തിയ പരിശോധനയിൽ 38.780 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. തൃക്കാക്കര പൊലീസ് സ്റ്റേഷൻ പരിധിയിലെ വാഴക്കാല മൂലേപ്പാടം റോഡിന് സമീപമുള്ള ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് ആലപ്പുഴ തിരുവമ്പാടി വട്ടയിൽ റോസ് ഹൗസിൽ സെയ്ദലി (26) പിടിയിലായത്.
എം.ഡി.എം.എ കടത്താൻ ഉപയോഗിച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയുടെ ലഹരിക്കടത്ത് ശൃംഖലയെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഡെപ്യൂട്ടി കമ്മിഷണർ അരുൺ കെ. പവിത്രന്റെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ മനോജ് കുമാർ ആറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |