
ആലുവ: 22 ഗ്രാം ഹെറോയിനുമായി അസാം സ്വദേശി ഇദ്രിച്ച് അലി (44) ആലുവ എക്സൈസ് സംഘത്തിന്റെ പിടിയിലായി. മഹിളാലയം - തുരുത്ത് പാലത്തിന് സമീപത്ത് നിന്ന് ഇന്നലെ ഉച്ചയോടെ സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ രണ്ടുലക്ഷം രൂപ വില വരും.
അസാമിൽ നിന്ന് വൻതോതിൽ ഹെറോയിൻ കേരളത്തിലേക്ക് കൊണ്ടുവന്ന് പെരുമ്പാവൂർ, ആലുവ ഭാഗങ്ങളിലെ അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ ചില്ലറ വില്പന നടത്തുന്നയാളാണ് പ്രതി. എക്സൈസ് ഇൻസ്പെക്ടർ ടി.എസ്. പ്രമോദ്, അസി. എക്സൈസ് ഇൻസ്പെക്ടർമാരായ കെ.എച്ച്. അനിൽകുമാർ, എ.സി. അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |