SignIn
Kerala Kaumudi Online
Saturday, 29 August 2026 8.35 PM IST

ഐപിഎസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു,​ യുവാവ് പിടിയിൽ

arrest-
അറസ്റ്റിലായ ആദിത്യൻ

കോട്ടയം : ഐ.പി.എസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് പിടിയിൽ. വടവാതൂർ സ്വദേശി ആദിത്യനെയാണ് (21)​ കോട്ടയം പൊലീസ് പിടികൂടിയത്.

താൻ ഐ.പി.എസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇൻസ്റ്റഗ്രാം വഴിയാണ് പ്രതി പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് പ്രണയം നടിച്ച് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടി ഗർഭിണിയായതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഐ.പി.എസ് ഉദ്യോഗസ്ഥന്റെ വ്യാജ വിലാസമുപയോഗിച്ച് പ്രതി മുൻപും നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. വ്യാജ തൊഴിൽ വാഗ്ദാനം നൽകി ആളുകളിൽ നിന്ന് പണം തട്ടിയതടക്കം നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്നാണ് വിവരം. പ്രതിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FAKE IPS OFFICER, MINOR GIRL ASSUALT, YOUTH ARRESTED IN KERALA, IPS IMPERSONATION CASE, KERALA CRIME NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY