തൃശൂർ: ലഹരിക്കടിമയായ മകന്റെ വെട്ടേറ്റ് 72കാരൻ മരിച്ചു. തൃശൂർ തോയക്കാവിലാണ് സംഭവം. വേലിയകത്ത് കുമാരനാണ് കൊല്ലപ്പെട്ടത്.
കനോമി കനാലിൽ ചൂണ്ടയിടാൻ പോയശേഷം വീട്ടിൽ മടങ്ങിയെത്തിയ കുമാരനെ മകൻ പ്രജീഷ് പിന്നിൽനിന്ന് വെട്ടുകയായിരുന്നു. കഴുത്തിന് പിറകിൽ വെട്ടേറ്റ കുമാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ഥലത്തെത്തിയ പൊലീസ് പ്രജീഷിനെ അറസ്റ്റ്‌ചെയ്‌തു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിൽ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
A 72-year-old man was allegedly hacked to death by his son in Thrissur. Police arrested the accused, who is suspected to be drug-addicted.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |