
ആലുവ: ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്തെ വനിതാ ഹോസ്റ്റലിൽ മാതാവിനൊപ്പം കിടന്നുറങ്ങിയ 16കാരിയെ കാണാതായ കേസിൽ ആലുവ എസ്.എച്ച്.ഒ രഞ്ജിത്ത് മാത്യുവിന്റെ നേതൃത്വത്തിൽ ഏഴ് അംഗ സ്പെഷ്യൽ ടീമിനെ ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശനൻ നിയമിച്ചു. പെൺകുട്ടി പിതാവിനൊപ്പം താമസിച്ചിരുന്ന പഞ്ചാബിലെ മൊഹാലിയിലേക്ക് പോയെന്നാണ് സൂചന. മാതാവിന്റെ ഫോണിൽ നിന്ന് മൊഹാലിയിലെ ചിലരെ പെൺകുട്ടി വിളിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. ഇന്നോ നാളെയോ അന്വേഷണ സംഘം മൊഹാലിയിലേക്ക് പോയേക്കും.
വ്യാഴാഴ്ച രാവിലെ ഉറക്കമുണർന്നപ്പോഴാണ് മകളെ കാണാതായത് മാതാവ് അറിഞ്ഞത്. മാതാവിന്റെ ആദ്യ വിവാഹത്തിലുള്ള മകളാണ്. ഏറെനാൾ പെൺകുട്ടി പിതാവിനൊപ്പം മൊഹാലിയിലായിരുന്നു. 17 ദിവസം മുമ്പ് മാതാവിന്റെ അടുത്തെത്തിയപ്പോഴാണ് ആലുവയിൽ താമസമാരംഭിച്ചത്. അടുത്തിടെ ആലപ്പുഴ സ്വദേശിയായ മറ്റൊരാളെ മാതാവ് വിവാഹം കഴിച്ചിരുന്നു. സിനിമാ മേഖലയുമായി ബന്ധപ്പെട്ടാണ് ഇവർ പ്രവർത്തിച്ചിരുന്നത്. രണ്ടാം ഭർത്താവ് സ്വകാര്യ ആശുപത്രിയിൽ ഫിസിയോതൊറാപ്പിസ്റ്റാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |