SignIn
Kerala Kaumudi Online
Sunday, 30 August 2026 2.37 AM IST

വിഴിഞ്ഞത്ത് വീടിന്റെ വാതിൽ തകർത്ത് മോഷണം;​ നാല് ലക്ഷത്തിന്റെ സ്വർണം കവർന്നു

police
പൊലീസ്

വിഴിഞ്ഞം: വീടിന്റെ മുൻവാതിൽ തകർത്ത് അകത്തുകടന്ന മോഷ്ടാവ് നാലരലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും പണവും കവർന്നു. കോട്ടുകാൽ പയറ്റുവിള എം.എൽ. സദനത്തിൽ മോഹനന്റെ മകൻ ജിൻസാബിന്റെ വീട്ടിലായിരുന്നു മോഷണം നടന്നത്. ജിൻസാബിന്റെ വിവാഹമോതിരം അടക്കമുള്ള സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. പേഴ്സിൽ സൂക്ഷിച്ചിരുന്ന 4,000 രൂപയും മോഷ്ടാവ് കൊണ്ടുപോയി.

ബന്ധുവീട്ടിൽ പോയിരുന്ന കുടുംബം വെള്ളിയാഴ്ച രാത്രി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. മുൻവാതിൽ തകർത്താണ് മോഷ്ടാവ് വീടിനുള്ളിൽ പ്രവേശിച്ചത്. മോഷണത്തിനുശേഷം പിൻവാതിൽ തുറന്ന് ഇയാൾ രക്ഷപ്പെട്ടതെന്നാണ് നിഗമനം. വിവരമറിഞ്ഞ് വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary

A house in Kottukal Payattuvila, near Vizhinjam, was robbed of gold jewelry worth Rs 4.5 lakh and Rs 4,000 cash. The thief broke the front door of Jinsab's residence while the family was away. Jinsab's wedding ring was among the stolen items. Vizhinjam police have registered a case and initiated an investigation into the incident.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ROBBERY, THEFT, VIZHINJAM, LATESTNEWS, CASEDAIRY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY