SignIn
Kerala Kaumudi Online
Sunday, 17 May 2026 8.21 PM IST

സർക്കാർ ആശുപത്രിയിലേയ്ക്ക് ലാബ് ടെക്‌നീഷ്യന്മാരെ തേടുന്നു; അഭിമുഖം മാർച്ച് നാലിന്

lab-technician

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ലാബ് ടെക്‌നീഷ്യന്‍ ഒഴിവിലേയ്ക്ക് അഭിമുഖം നടത്തുന്നു. മാര്‍ച്ച് നാലിന് രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് കാര്യാലയത്തിലാണ് അഭിമുഖം നടക്കുന്നത്. താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, യോഗ്യത, പ്രവര്‍ത്തിപരിചയം, പാരാമെഡിക്കല്‍ രജിസ്‌ട്രേഷന്‍ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471- 2221935 എന്ന നമ്പറിൽ ബന്ധപ്പെടാം.

അപേക്ഷ ക്ഷണിച്ചു

കഴക്കൂട്ടം ഗവൺമെന്റ് വനിത ഐ.ടി.ഐയില്‍ ഐഎംസിയുടെ നേതൃത്വത്തില്‍ ഗവ. അംഗീകൃത സര്‍ട്ടിഫിക്കറ്റോടുകൂടിയ വിവിധ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് ഓഫ് ടെക്‌നോളജി ഇന്‍ വെബ് ഡിസൈനിംഗ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ യു.ഐ ആന്‍ഡ് യു.എക്‌സ് ഡിസൈന്‍, സോഫ്‌ട് വെയര്‍ കോഡിംഗ് വിത്ത് പൈത്തണ്‍ ആന്‍ഡ് ജാവ പ്രോഗ്രാമിംഗ്, ഡിപ്ലോമ ഇന്‍ ഗ്രാഫിക് ഡിസൈനിംഗ് എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 6282833317, 7561042648 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CAREER, LAB TECHNICIAN, JOB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+