SignIn
Kerala Kaumudi Online
Tuesday, 26 May 2026 2.00 AM IST

പരീക്ഷയില്ല! പത്താം ക്ലാസ് പാസായവർക്ക് കേന്ദ്രസ‌ർക്കാർ സ്ഥാപനത്തിൽ ജോലി നേടാം; ഉടൻ അപേക്ഷിക്കൂ

career

കേന്ദ്ര സര്‍ക്കാരിന്റെ ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയത്തിന് കീഴിലുള്ള പാലക്കാട്ടെ ഫ്ലൂയിഡ് കണ്‍ട്രോള്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിൽ കൊമേഴ്‌സ്യൽ മൾട്ടി ടാസ്‌ക് അസിസ്റ്റന്റ് കം ഡ്രൈവർ തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽക്കാലിക തസ്‌തികയിലേക്ക് രണ്ട് ഒഴിവുകളാണുള്ളത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഏപ്രിൽ ഏഴിന് വൈകിട്ട് 5.30ന് മുമ്പ് ഇ-മെയിലിലൂടെ അപേക്ഷകൾ അയക്കാവുന്നതാണ്.

ജനറൽ വിഭാഗത്തിലാണ് തസ്‌തികകൾ ഉൾപ്പെടുന്നത്. സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം എസ്‌സി, എസ്‌ടി, ഒബിസി -എൻസിഎൽ വിഭാഗത്തിലുള്ളവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവുകൾ ലഭിക്കുന്നതാണ്. അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം. കേരള മോട്ടോർ വെഹിക്കിള്‍ നിയമങ്ങള്‍ പ്രകാരം സാധുവായ ബാഡ്ജോടുകൂടിയ ട്രാന്‍സ്‌പോര്‍ട്ട് വാഹനം / ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സ് നിര്‍ബന്ധമാണ്.

സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ, പൊതുമേഖലാ സ്ഥാപനങ്ങളിലോ അല്ലെങ്കില്‍ ബാങ്കുകളിലോ ഡ്രൈവറായി കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അനിവാര്യമാണ്. കമ്പ്യൂട്ടർ പരിജ്ഞാനം, മികച്ച ഇംഗ്ലീഷ്, മലയാളം വായന, എഴുത്ത്, സംസാര ശേഷി എന്നിവയും ഹിന്ദിയിൽ സംസാരിക്കാനുള്ള കഴിവും അഭികാമ്യമാണ്. എല്ലാ ഷിഫ്‌റ്റുകളിലും ജോലി ചെയ്യാൻ തയ്യാറായിരിക്കണം. 30 വയസാണ് പ്രായപരിധി. പട്ടികജാതി, പട്ടികവര്‍ഗം, മറ്റ് പിന്നോക്ക വിഭാഗക്കാര്‍ എന്നിവര്‍ക്ക് സര്‍ക്കാര്‍ ചട്ടങ്ങള്‍ക്ക് അനുസരിച്ച് പ്രായപരിധിയില്‍ ഇളവ് ലഭിക്കുന്നതാണ്.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 17,500 രൂപ ഏകീകൃത ശമ്പളമായി ലഭിക്കും. കൂടാതെ ഓവർടൈം ജോലിക്ക് മണിക്കൂറിന് 50 രൂപ നിരക്കിൽ അധിക അലവൻസും ഉണ്ടാകും. ഒരു വർഷത്തേക്കാണ് നിയമനം. പ്രകടനം തൃപ്‌തികരമാണെങ്കിൽ ഒരു വർഷം കൂടി കാലാവധി നീട്ടി നൽകിയേക്കും. ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുക. ഡ്രൈവിംഗ് ടെസ്റ്റിലുള്ള പ്രകടനമാണ് അന്തിമ തിരഞ്ഞെടുപ്പിന് മാനദണ്ഡമാവുക.

അപേക്ഷിക്കാനായി www.fcriindia.com എന്ന വെബ്‌സൈറ്റിൽ നിന്ന് 'FCRI-Application-for-Driver (short term contract)' ഫോം ഡൗൺലോഡ് ചെയ്‌ത് പൂരിപ്പിച്ച് പ്രിന്റ് എടുത്ത് ഒപ്പിടണം. ഫോട്ടോ തിരിച്ചറിയല്‍ കാര്‍ഡ്, പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ്, മേല്‍വിലാസം തെളിയിക്കുന്ന രേഖ, ബാഡ്ജോടുകൂടിയ ഡ്രൈവിംഗ് ലൈസന്‍സ്, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ജാതി സര്‍ട്ടിഫിക്കറ്റ് (ബാധകമെങ്കില്‍) എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ചേര്‍ത്ത് ഒരു പിഡിഎഫ് ഫയലാക്കുക. ഇതിനെ വിജ്ഞാപനത്തില്‍ നല്‍കിയിട്ടുള്ള ഇമെയില്‍ വിലാസത്തിലേക്ക് അയയ്ക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CAREER, CAREER, JOB, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY