
കൊച്ചി: കേന്ദ്രസർക്കാരിന്റെ വിഭാഗീയ നീക്കങ്ങളെ പ്രതിരോധിക്കാനും സംസ്ഥാനത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാനും എൽ.ഡി.എഫ് വീണ്ടും അധികാരത്തിലെത്തണമെന്ന് സി.പി.എം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്. സി.പി.എം-ബി.ജെ.പി ഡീലുണ്ടെന്നു പറയുന്ന രാഹുൽഗാന്ധി സ്വന്തം കാപട്യം മറച്ചുവയ്‌ക്കുകയാണ്. മതനിരപേക്ഷത പ്രസംഗിക്കുന്ന കോൺഗ്രസിന് പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മൃദുഹിന്ദുത്വ സമീപനമാണെന്നും എറണാകുളം പ്രസ് ക്ലബിൽ 'മീറ്റ് ദി ലീഡർ" പരിപാടിയിൽ കാരാട്ട് പറഞ്ഞു. എല്ലാ വർഗീയ കക്ഷികളെയും അകറ്റിനിറുത്തുന്ന ഏക പാർട്ടിയായ സി.പി.എം ആരുടെയും വോട്ട് തേടി പോയിട്ടില്ല. പത്തു വർഷത്തിനിടെ കേരളത്തിൽ വർഗീയ സംഘർഷമുണ്ടായില്ല. എന്നാൽ,കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ രണ്ടു വർഷത്തിനിടെ എത്രയോ വർഗീയ സംഘർഷങ്ങളാണ് റിപ്പോർട്ട് ചെയ്തതെന്നും കാരാട്ട് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |