
ആലപ്പുഴ: മുഖ്യമന്ത്രിയുൾപ്പെടെ ഇടതുനേതാക്കൾ പേരെടുത്തു പറഞ്ഞും അല്ലാതെയും വിമർശിക്കവേ 'ഉത്തമരെല്ലാരും കല്ലെറിഞ്ഞു,കല്ലുകൊണ്ടെന്റെ മുഖം മുറിഞ്ഞു'വെന്ന വേടന്റെ കവിതയ്ക്കൊപ്പം ഫേസ്ബുക്കിൽ പ്രചാരണ വീഡിയോ പങ്കുവച്ച് ജി. സുധാകരൻ. കഴിഞ്ഞ ദിവസം അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പേരെടുത്ത് പറയാതെ തനിക്കെതിരെ നടത്തിയ വിമർശനങ്ങൾക്കുള്ള മറുപടിയായാണിത്. 'ഉത്തമരെല്ലാരും കല്ലെറിഞ്ഞെ'ന്ന് തുടങ്ങി'ആ കല്ലുപെറുക്കി ഞാൻ പാതവിരിച്ചതിൽ വില്ലുവണ്ടി ഏറിപ്പായുമ്പോൾ തലപ്പാവിനെന്ത് തിളക്ക'മെന്ന് അവസാനിക്കുന്ന കവിതയ്ക്കിടെ മണ്ഡലത്തിലുടനീളം തനിക്ക് ലഭിക്കുന്ന ഊഷ്മള സ്വീകരണങ്ങളുടെ വീഡിയോയാണ് ചേർത്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |