SignIn
Kerala Kaumudi Online
Saturday, 13 June 2026 8.07 AM IST

ചോദിക്കാതെ തന്നെ ലീഗിന് അർഹമായത് കിട്ടും: സാദിഖലി തങ്ങൾ

ss

മലപ്പുറം: യു.ഡി.എഫ് മന്ത്രിസഭയിൽ മുസ്‌ലിം ലീഗ് ചോദിക്കാതെ തന്നെ അർഹമായ പ്രാതിനിധ്യം ലഭിക്കുമെന്ന് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇതുവരെ പാർട്ടി ഒന്നും ചോദിച്ചുവാങ്ങിയിട്ടില്ല. ലീഗിനെ മനസ്സിലാക്കാനും അർഹമായത് അനുവദിച്ചുതരാനും യു.ഡി.എഫ് നേതൃത്വം എപ്പോഴും തയ്യാറായിട്ടുണ്ട്. യു.ഡി.എഫിന് ലഭിച്ച 102 സീറ്റുകൾ ജനങ്ങൾക്ക് മുന്നണിയിലുള്ള വിശ്വാസത്തെയാണ് സൂചിപ്പിക്കുന്നത്. പത്തുവർഷത്തെ ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രകടമാണ്. ഇനിയൊരിക്കലും തിരിച്ചുവരാനാവാത്ത വിധത്തിലുള്ള പരാജയത്തിലേക്കാണ് സി.പി.എം നീങ്ങിയിരിക്കുന്നത്. ജനകീയപ്രശ്നങ്ങളിൽ കൃത്യമായി ഇടപെടാതിരുന്നതാണ് ഈ പതനത്തിന് പ്രധാന കാരണം. ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥയിലേക്ക് കേരളത്തിലെ സി.പി.എമ്മും മാറിക്കൊണ്ടിരിക്കുകയാണെന്ന് സാദിഖലി തങ്ങൾ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA