
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ പിന്തുണയ്ക്കുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി അറിയിച്ചു. എൻ.ഡി.എക്ക് വിജയസാദ്ധ്യതയുള്ള മണ്ഡലങ്ങളിൽ തൊട്ടടുത്ത വിജയസാദ്ധ്യതയുള്ള സ്ഥാനാർത്ഥിക്ക് പിന്തുണ നൽകും.
എൽ.ഡി.എഫിനെ അധികാരത്തിൽ നിലനിറുത്തി തങ്ങൾക്ക് അനുകൂലമായ സാമൂഹികാന്തരീക്ഷം കേരളത്തിൽ വളർത്തിയെടുക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. യു.ഡി.എഫിനെ ഇല്ലാതാക്കി ആ സ്ഥാനത്തേക്ക് പടിപടിയായി കടന്നുവരുക എന്ന തന്ത്രമാണ് അവരുടേത്. സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ, വൈസ് പ്രസിഡന്റ് കെ. എ. ഷഫീക്ക് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |