
കോന്നി: ശബരിമല സ്വർണക്കൊള്ളയ്ക്ക് കൂട്ടുനിന്നവരും ചുക്കാൻ പിടിച്ചവരും വൈകാതെ കുടുങ്ങുമെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം. പി പറഞ്ഞു. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതൽ ആളുകൾക്ക് ബന്ധമുണ്ടെങ്കിൽ അവരുടെ പങ്കാളിത്തവും പുറത്തുവരും. കുറ്റക്കാരാണെന്ന് ബോദ്ധ്യപ്പെട്ടാൽ അവർക്കെതിരെയും നടപടിയുണ്ടാകും. കേസിൽ ഉൾപ്പെട്ട മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിനെതിരെ പ്രതികരിക്കുന്നില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |