
കൊല്ലം: വയോജനങ്ങളെ ചേർത്തുപിടിക്കുന്ന സംസ്‌കാരം കേരളത്തിൽ ഉണ്ടാകണമെന്ന് കൊല്ലം മേയർ എ.കെ.ഹഫീസ് പറഞ്ഞു. ആൾ ഇന്ത്യ ബാങ്ക് പെൻഷണേഴ്സ് ആൻഡ് റിട്ടയറീസ് കോൺഫെഡറേഷന്റെ (എ.ഐ.ബി.പി.എ.ആർ.സി) അഞ്ചാമത് ത്രൈവാർഷിക സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് ടോം തോമസ് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ബി.പി.എ.ആർ.സി ദേശീയ ജനറൽ സെക്രട്ടറി സുപ്രിത സർക്കാർ മുഖ്യപ്രഭാഷണം നടത്തി. ദേശീയ വൈസ് പ്രസിഡന്റുമാരായ എസ്.രാജേഷ്, പോൾ മുണ്ടാടൻ, എ.കെ.ബി.ആർ.എഫ് ജനറൽ സെക്രട്ടറി എം.സുരേഷ്, എ.ഐ.ബി.പി.എ.ആർ.സി കേരള ഘടകം സ്ഥാപക പ്രസിഡന്റ് പി.ബി.തോമസ്, സ്ഥാപക സെക്രട്ടറി ആർ.ചന്ദ്രസേനൻ, സംസ്ഥാന സെക്രട്ടറി ബി.ശ്രീകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് എബ്രഹാം ഷാജി ജോൺ, മറ്റ് ഭാരവാഹികളായ എസ്.രാജൻ, പി.വേണുഗോപാൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ബി.ശ്രീകുമാർ (പ്രസി.), എബ്രഹാം ഷാജി ജോൺ (സെക്ര.), ആർ. രാജേഷ് (ട്രഷ.).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |