
കൊച്ചി: 'അമ്മ"യിലെ അഡ്‌ഹോക് കമ്മിറ്റിക്ക് എതിരായ ശ്വേത മേനോന്റെ ഹർജിയിൽ കക്ഷി ചേരാൻ നടി അൻസിബ ഹസൻ എറണാകുളം മുനിസിഫ് കോടതിയിൽ അപേക്ഷ നൽകി. ശ്വേതയുടെ ഹർജിയിൽ രമേഷ് പിഷാരടി കൺവീനറായ അഡ്‌ഹോക് കമ്മിറ്റിക്ക് കോടതി തത്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. കേസ് 13ന് വീണ്ടും പരിഗണിക്കും. അഡ്‌ഹോക് കമ്മിറ്റിക്ക് 'അമ്മ"യുടെ ഭരണം നടത്താൻ അധികാരമില്ലെന്നാണ് ശ്വേത വാദിച്ചത്. രമേഷ് പിഷാരടിക്ക് അടക്കം നോട്ടീസയച്ച കോടതി, ശ്വേതയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ പ്രവർത്തനം തുടരാനും അനുവദിച്ചിരുന്നു. ഇതിനെ എതിർത്താണ് അൻസിബയുടെ ഹർജി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |