
തിരുവനന്തപുരം: ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആയുർവേദ കേരളത്തിൽ സ്ഥാപിക്കണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എ.എം.എ.ഐ) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
രാജ്യത്ത് ദേശീയ പ്രാധാന്യമുള്ള 3 പുതിയ അഖിലേന്ത്യാ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടുകളാണ് സ്ഥാപിക്കുന്നത്. സംസ്ഥാനത്തിന്റെ ആയുർവേദ പാരമ്പര്യവും ആരോഗ്യമേഖലയിലെ മുന്നേറ്റങ്ങളും മുൻനിർത്തി ഇൻസ്റ്റിറ്റ്യൂട്ട് നേടിയെടുക്കാൻ നടപടികൾ വേഗത്തിലാക്കണം. ഗവേഷണം ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളോടു കൂടിയുള്ള സ്ഥാപനം കേരളത്തിൽ യാഥാർത്ഥ്യമായാൽ പൊതുജനാരോഗ്യ രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. കെ. എസ്.വിഷ്ണു നമ്പൂതിരി,ജനറൽ സെക്രട്ടറി ഡോ. പി.കെ.ഹരിദാസ് എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |