
തിരുവനന്തപുരം:അത്തം മുതൽ അവിട്ടം വരെയുള്ള ദിവസങ്ങളിൽ സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ നടത്തിയ വില്പന 855.86 കോടി. കഴിഞ്ഞ വർഷം ഇതേ ദിവസങ്ങളിലെ വില്പന 789.32 കോടിയായിരുന്നു. 66.54 കോടിയുടെ വർദ്ധന. ചില്ലറ വില്പനശാലകളിൽ കരുനാഗപ്പള്ളിയിലാണ് ഏറ്റവും കൂടുതൽ കച്ചവടം .1, 04, 17,155 രൂപയുടെ വില്പന.. സംസ്ഥാനത്തെ മറ്റൊരു ഷോപ്പിനും ഓണക്കാലത്ത് ഒരു കോടിയുടെ പരിധി കടക്കാനായില്ല.
കഴിഞ്ഞ ഓണക്കാലത്തും കരുനാഗപ്പള്ളിക്കായിരുന്നു ഒന്നാം സ്ഥാനം. ചേർത്തല കോടതി കവലയിലെ ഷോപ്പാണ് രണ്ടാം സ്ഥാനത്ത്.94, 23,480 രൂപയുടേതാണ് വില്പന. 94,02680 രൂപയുടെ കച്ചവടം നടത്തി എടപ്പാളിലെ കുറ്റിപ്പാല ഷോപ്പ് തൊട്ടു പിന്നാലെത്തി. കരുനാഗപ്പള്ളി ഷോപ്പ് 4,69,240 രൂപയുടെ ബിയറും 30,470 രൂപയുടെ വൈനുമാണ് വിറ്റത്. വിദേശ നിർമ്മിത വിദേശ മദ്യത്തിന് കരുനാഗപ്പള്ളിയിൽ ആവശ്യക്കാർ കുറഞ്ഞു. 1,01,710 രൂപയാണ് പെട്ടിയിൽ വീണത്. ബിയർ വില്പനയിൽ ചേർത്തല കോടതി കവലയിലെ ഷോപ്പിനാണ് ഒന്നാം സ്ഥാനം.5,34,510 രൂപയുടെ ബിയറാണ് വിറ്റത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |