SignIn
Kerala Kaumudi Online
Tuesday, 01 September 2026 1.04 AM IST

കെ.കെ.രാഗേഷിനെ പാർട്ടിക്കുപോലും വേണ്ട: മന്ത്രി മുരളീധരൻ

k-muraleedharan

കണ്ണൂ‌ർ :സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിനെ പരിഹസിച്ച് മന്ത്രി കെ.മുരളീധരൻ. പാർട്ടിക്കുപോലും വേണ്ടാത്ത ജില്ലാ സെക്രട്ടറിയാണ് കെ.കെ.രാഗേഷ്. അദ്ദേഹം കാരണമാണ് രണ്ട് എം.എൽ.എമാരെ തങ്ങൾക്ക് അധികം ലഭിച്ചത്. അദ്ദേഹം ആ സ്ഥാനത്തിരുന്നാൽ ജില്ലയിൽ യു.ഡി.എഫിന് കൂടുതൽ ജനപ്രതിനിധികളെ ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സി.പി.എം രാഷ്ട്രീയ വിശദീകരണ യോഗത്തിൽ കെ. കരുണാകരനെ പരിഹസിച്ച സംഭവത്തിൽ മാദ്ധ്യമങ്ങോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. നുണപറയുന്ന കാര്യത്തിൽ കെ. കരുണാകരന്റെ റെക്കോർഡ് വി.ഡി. സതീശൻ ഭേദിക്കുമെന്നായിരുന്നു കെ.കെ. രാഗേഷിന്റെ വിവാദ പരാമർശം. അദ്ദേഹത്തിന്റെ നേതാക്കന്മാരെക്കുറിച്ച് ഞങ്ങൾ അങ്ങനെ പറയുന്നില്ല. മുതിർന്ന നേതാക്കളെ ബഹുമാനിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്നും മന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K MURALEEDHARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA