SignIn
Kerala Kaumudi Online
Tuesday, 01 September 2026 1.04 AM IST

സംസ്ഥാനത്തെ ആഗോള ടൂറിസം ഹബ്ബാക്കും: മുഖ്യമന്ത്രി

pic

കൊച്ചി: കേരളവും അറബ് രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം കൂടുതൽ ദൃഢമാക്കാനും സംസ്ഥാനത്തെ ആഗോള ടൂറിസം, വിജ്ഞാന, ആരോഗ്യ ഹബ്ബായി ഉയർത്താനും ലക്ഷ്യമിട്ട് വൻ വികസന പദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. ‘ഇൻഡോ- അറബ് കണക്ട് 2026’ സമ്മിറ്റ് കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

അറബ് രാജ്യങ്ങളിൽ നിന്ന് കൂടുതൽ സഞ്ചാരികളെയും നിക്ഷേപകരെയും കേരളത്തിലേക്ക് ആകർഷിക്കും. മിഷൻ സമുദ്ര‌യിലൂടെ സംസ്ഥാനത്തെ സമ്പൂർണ പോർട്ട് സിറ്റിയാക്കും. അന്താരാഷ്ട്ര വിമാനത്താവളങ്ങളെ പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ 'ഏവിയേഷൻ ഹബ്ബ്' ആക്കും. പൈലറ്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളും, കൊച്ചി വിമാനത്താവളത്തിന് സമീപം അന്താരാഷ്ട്ര ഗ്ലോബൽ കൺവെൻഷൻ സെന്ററും സ്ഥാപിക്കും. തിരുവനന്തപുരം, തൃശൂർ തുടങ്ങിയ നഗരങ്ങളിലും പുതിയ ടൂറിസം കേന്ദ്രങ്ങൾ വരും. മന്ത്രി പി.സി.വിഷ്ണുനാഥ് അദ്ധ്യക്ഷനായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA