SignIn
Kerala Kaumudi Online
Monday, 31 August 2026 2.40 AM IST

ഉപരാഷ്ട്രപതി ഇന്ന് കൊച്ചിയിൽ

cp-radhakrishnan

കൊച്ചി: രണ്ടു ദിവസത്തെ കേരളസന്ദർശനം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്‌ണൻ ഇന്ന് കൊച്ചിയിൽ പൂർത്തിയാക്കും. കാക്കനാട്ട് രാജഗിരി എൻജിനിയറിംഗ് കോളേജിന്റെ രജത ജൂബിലി ആഘോഷവും 'കോൺഫ്‌ളുവൻസ് 3.0" സമ്മേളനവും വൈകിട്ട് നാലിന് അദ്ദേഹം ഉദ്ഘാടനം ചെയ്യും. രാജഗിരി ക്യാമ്പസിൽ നടക്കുന്ന ചടങ്ങിൽ രാജഗിരി ഡയറക്ടർ ഫാ. ഡോ. പ്രശാന്ത് പാലക്കാപ്പിള്ളിൽ അദ്ധ്യക്ഷത വഹിക്കും. ഗവർണർ രജേന്ദ്ര അർലേക്കർ, മുഖ്യമന്ത്രി വി.ഡി. സതീശൻ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ഉന്നത വിദ്യഭ്യാസമന്ത്രി റോജി എം. ജോൺ എന്നിവർ വിശിഷ്ടാതിഥികളാകും. ലക്ഷദ്വീപിൽ 'മിഷൻ രംഗീൻ മച്‌ലി 2031" കർമ്മപദ്ധതി ഉദ്ഘാടനം ചെയ്‌തശേഷമാണ് ഉപരാഷ്ട്രപതി കൊച്ചിയിലെത്തുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VICE PRESIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA