SignIn
Kerala Kaumudi Online
Thursday, 23 April 2026 2.49 PM IST

കേരളത്തി​ൽ ബി​സി​നസ് ജി​ഹാദും: ശോഭ കരന്തലജെ

Increase Font Size Decrease Font Size Print Page
a

കൊച്ചി: കേരളത്തിൽ ലൗ ജി​ഹാദ് മാത്രമല്ല, ബിസിനസ് ജിഹാദും ഭൂമി ജിഹാദുമുണ്ടെന്ന് കേന്ദ്ര തൊഴിൽ സഹമന്ത്രി ശോഭ കരന്തലജെ പറഞ്ഞു. ഭയം മൂലം ഇവി​ടത്തെ ഹിന്ദുക്കളും ക്രിസ്ത്യാനികളും വി​ദേശത്തേക്ക് പോവുകയാണെന്നും മാദ്ധ്യമങ്ങളോട് അവർ പറഞ്ഞു.കേരളം രക്ഷപ്പെടണമെങ്കിൽ വ്യവസായങ്ങൾ വരണം. ഇരുമുന്നണികളുടെയും ഭരണമാണ് സംസ്ഥാനത്തെ നശിപ്പിച്ചത്. കർഷകരെയോ മത്സ്യത്തൊഴിലാളികളെയോ സംരക്ഷിക്കുന്നില്ല. ഇവിടത്തെ വിഭവങ്ങൾ കയറ്റുമതി ചെയ്യാനാകണം.അഴിമതിക്കുവേണ്ടി ഒത്തുകളിക്കുന്ന എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും പുറത്താക്കി എൻ.ഡി.എ സർക്കാരിനെ അധികാരത്തിലെത്തിച്ചാലേ വികസിതവും സുരക്ഷിതവുമായ കേരളം ഉണ്ടാകൂവെന്നും ശോഭ കരന്തലജെ പറഞ്ഞു.എഫ്‌.സി.ആർ.എ നിയമ ഭേദഗതി സംബന്ധിച്ച്, നേരായവഴിക്ക് പ്രവർത്തിക്കുന്ന ഒരു സംഘടനയ്‌ക്കും ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്നും അവർ പറഞ്ഞു.

TAGS: BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.