SignIn
Kerala Kaumudi Online
Thursday, 21 May 2026 4.49 AM IST

സൗജന്യയാത്ര: ഓർഡിനറി ബസുകളിൽ മാസം വേണ്ടത് 54 കോടി രൂപ

a

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്ര ഓർഡിനറി ബസുകളിൽ മാത്രമാക്കിയേക്കും. വരുമാനപരിധിയില്ലാതെ എല്ലാ സ്ത്രീകൾക്കും സൗജന്യയാത്ര അനുവദിക്കാനാണ്ആലോചിക്കുന്നത്.

കെ.എസ്.ആർ.ടി.സിക്ക് ആകെ 5280 ബസുകളാണ് ഉള്ളത്. അതിൽ 3200 എണ്ണം ഓർഡിനറിയാണ്. സർവീസിനയയ്ക്കുന്ന 4700 ബസുകളിൽ 2700നു താഴെയാണ് ഓർഡിനറി ബസുകൾ. സിറ്റി ഫാസ്റ്റ് എന്ന പേരിൽ ഓടുന്ന ബസുകളിൽ സൗജന്യം നൽകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

ഓർഡിനറി ബസുകളിൽ 50 ശതമാനത്തിലേറെയും സ്ത്രീയാത്രക്കാരാണ്. സൗജന്യം നടപ്പിലാക്കുമ്പോൾ സ്ത്രീയാത്രക്കാർ 60% ആകുമെന്നാണ് കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് കണക്കാക്കുന്നത്. പ്രതിദിനം 1.8 കോടി രൂപയും മാസം 54 കോടിയും വരുമാന നഷ്ടം ഉണ്ടാകും. ഈ നഷ്ടം പരിഹരിക്കുന്ന സാമ്പത്തിക പാക്കേജ് കെ.എസ്.ആർ.ടി.സിക്കു ലഭിക്കുമെന്ന വിശ്വാസത്തിലാണ് മാനേജ്‌മെന്റ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA