
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് ഇന്ന് താമസം മാറും. രാവിലെ ആറിനാണ് ഗൃഹപ്രവേശം. മകൾ ഉണ്ണിമായയും ഒപ്പമുണ്ടാകും.
പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലായിരുന്നു സതീശന്റെ താമസം. ക്ളിഫ് ഹൗസ് നവീകരിക്കുന്നതിനാലാണ് വീട് മാറ്റം വൈകിയത്. ഇനിയും ചില്ലറ ജോലികൾ ബാക്കിയുണ്ട്. എന്നാൽ പ്രതിപക്ഷ നേതാവിന് ഔദ്യോഗിക വസതി നൽകേണ്ടതിനാണ് മുഖ്യമന്ത്രി ക്ളിഫ് ഹൗസിലേക്ക് മാറുന്നത്. അഞ്ച് വർഷം ഉപയോഗിച്ചിരുന്ന കന്റോൺമെന്റ് ഹൗസിൽ സതീശന്റെ വലിയ പുസ്തക ശേഖരമുണ്ടായിരുന്നു. ഇത് പറവൂരിലെ വീട്ടിലേക്ക് മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |