SignIn
Kerala Kaumudi Online
Friday, 15 May 2026 2.33 PM IST

പൊലീസുകാർക്കെതിരെ കൊലവിളി ഭീഷണി; 50 എസ്‌എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസ്

sfi

പാലക്കാട്: പൊലീസുകാർക്കെതിരെ കൊലവിളി ഭീഷണി മുഴക്കിയ എസ്‌എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ് വിപിൻ, പ്രവർത്തകരായ മുഹമ്മദ് ശാദുലി, അഭിഷേക് എന്നിവർ ഉൾപ്പെടെ കണ്ടാൽ അറിയുന്ന 50പേർക്കെതിരെയാണ് ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി കേസെടുത്തിരിക്കുന്നത്.

വോട്ടെണ്ണൽ ദിവസം ആഹ്ലാദ പ്രകടനത്തിനിടെ യുഡിഎഫ് - എൽഡിഎഫ് സംഘർഷം ഉണ്ടായപ്പോൾ പൊലീസ് ലാത്തി വീശിയതിനെതിരെ ആയിരുന്നു എസ്‌എഫ്‌ഐ നേതാവിന്റെ ഭീഷണി. പൊലീസ് ഉദ്യോഗസ്ഥരുടെ പേരും വിലാസവും പറഞ്ഞായിരുന്നു ഭീഷണി. ഇന്നലെ നീറ്റ് പരീക്ഷ അട്ടിമറിക്കെതിരായ പ്രതിഷേധ മാർച്ചിലായിരുന്നു എസ്‌എഫ്‌ഐ നേതാവ് വിപിന്റെ ഭീഷണി പ്രസംഗം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: POLICE, CASE, SFI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA