
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയെ സന്ദർശിക്കുന്നതിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
പൊതുഅവധി അല്ലാത്ത തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകിട്ട് മൂന്നു മുതൽ 5.30 വരെ മുഖ്യമന്ത്രിയെ കാണാം. പ്രായമായവർ, ഭിന്നശേഷിക്കാർ, ശാരീരിക അവശതയുള്ളവർ എന്നിവരെ സെക്രട്ടേറിയറ്റ് വളപ്പിലെ പരാതി പരിഹാര സെല്ലിൽ മുഖ്യമന്ത്രി കാണും. അതിനുശേഷമായിരിക്കും ഓഫീസിൽ സന്ദർശകരെ കാണുക. മുൻകൂട്ടി അനുമതി ലഭിച്ചിട്ടുള്ളവർക്കും ഇതേ സമയമാണ്. നാളെ മുതൽ ക്രമീകരണം നിലവിൽ വരും. തിരക്ക് ഒഴിവാക്കുന്നതിനാണ് ക്രമീകരണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.മുഖ്യമന്ത്രി സെക്രട്ടേറിയറ്റിൽ ഇല്ലാത്ത ദിവസങ്ങളിലും പരാതി പരിഹാര സെല്ലിൽ വൈകിട്ട് 3 മുതൽ 5 വരെ ഉദ്യോഗസ്ഥർ പരാതികൾ സ്വീകരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |