SignIn
Kerala Kaumudi Online
Tuesday, 01 September 2026 2.04 AM IST

മുഖ്യമന്ത്രിക്കും സി.ദിവാകരനും വി.സി.കെ പുരസ്കാരം

a

തിരുവനന്തപുരം: വി.സി.കെ കേരള ഘടകം ഏർപ്പെടുത്തിയ അയ്യങ്കാളി പുരസ്‌കാരം മുഖ്യമന്ത്രി വി.ഡി.സതീശനും ശ്രീനാരായണഗുരു പുരസ്‌കാരം സി.പി.ഐ നേതാവ് സി. ദിവാകരനും ലഭിച്ചു. 50,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. സാമൂഹ്യനീതി, വിദ്യാഭ്യാസം, സമത്വം എന്നിവയോടുള്ള പ്രതിബദ്ധത കണക്കിലെടുത്താണ് വി.ഡി.സതീശനെ തിരഞ്ഞെടുത്തത്. അടിസ്ഥാന ജനതയ്ക്കും മതന്യൂനപക്ഷങ്ങൾക്കും വേണ്ടിയുള്ള സേവനം മുൻനിറുത്തിയാണ് സി. ദിവാകരന് പുരസ്‌കാരം. നാളെ വൈകിട്ട് 4ന് അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം നൽകുമെന്ന് വി.സി.കെ ദേശീയ ഹെഡ്ക്വാർട്ടർ സെക്രട്ടറി ഇളം ചെഗുവേര അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA