
ന്യൂഡൽഹി: മകൻ ഡൽഹി ഹൈക്കോടതി ജഡ്‌ജിയായി സ്ഥാനമേറ്റതിന് പിന്നാലെ പിതാവിന് പദ്‌മശ്രീ പുരസ്‌കാരം. ഇക്കഴിഞ്ഞ എട്ടിന് ഡൽഹി ഹൈക്കോടതി ജഡ്‌ജിയായി ചുമതലയേറ്റ ഹരീഷ് വൈദ്യനാഥൻ ശങ്കറിന്റെ പിതാവാണ് ഇന്നലെ പദ്‌മശ്രീ പുരസ്‌കാരം ലഭിച്ച സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ സി.എസ്. വൈദ്യനാഥൻ. പാലക്കാട് ചേലക്കര സ്വദേശിയാണ്. സുപ്രീംകോടതിയിലെ അയോദ്ധ്യാ കേസിൽ രാംലല്ലയ്‌ക്കായി ഹാജരായത് ഇദ്ദേഹമാണ്. ഭാര്യ: ഹരിപ്പാട് സ്വദേശി രാധാ വൈദ്യനാഥൻ. മകൾ: കവിതാ ഭഗത്(കാനഡയിൽ അഭിഭാഷക).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |