
തിരുവനന്തപുരം: നെൻമാറ,പേരാമ്പ്ര നിയമസഭാമണ്ഡലങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള സ്ട്രോംഗ് റൂമുകൾ തുറക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട പരാതികളിൽ അന്വേഷണം പൂർത്തിയായില്ല.കഴിഞ്ഞയാഴ്ചയാണ് പരാതി ഉയർന്നത്.കൂടാതെ തൃശ്ശൂർ കൂർക്കഞ്ചേരിയിൽ വോട്ടു ചെയ്യാനെത്തിയ യുവതിയെ പ്രിസൈഡിങ് ഓഫീസർ തടഞ്ഞുവെന്ന പരാതിയിലും അന്വേഷണം പൂർത്തിയായിട്ടില്ല.പരാതികളിൽ അന്വേഷണം പുരോഗിക്കുകയാണെന്നും അന്തിമ റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ.യു.കേൽക്കർ അറിയിച്ചു.
സ്ട്രോംഗ് റൂമിന് സായുധസേനയും പൊലീസുമാണ് സുരക്ഷയൊരുക്കുന്നത്.പുറമെ സി.സി.ടി.വി.കവറേജുമുണ്ട്.സുരക്ഷാവീഴ്ചയുണ്ടായോ എന്നും പരിശോധിക്കുന്നുണ്ട്. നിയമപ്രകാരം സ്ഥാനാർത്ഥിയുടേയോ,ഏജന്റുമാരുടേയോ സാന്നിധ്യത്തിൽ മാത്രമാണ് കളക്ടർക്കോ,പൊലീസ് മേധാവിക്കോ സ്ട്രോംഗ് റൂമിൽ പ്രവേശിക്കാൻ കഴിയുകയുള്ളു . ഉദ്യോഗസ്ഥർ എന്ത് കാരണത്താലാണെങ്കിലും സ്ട്രോംഗ് റൂമിൽ പോയത് വീഴ്ചയാണെന്നാണ് പരാതി. പേരാമ്പ്രയിൽ എൻകോർ സോഫ്റ്റ് വെയർ അപ്ഡേറ്റ് ചെയ്യാനാണ് മെറ്റീരിയൽസ് റൂം തുറന്നതെന്നും ഇതിൽ തെറ്റില്ലെന്നുമാണ് ഉദ്യോഗസ്ഥ വിശദീകരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |