
ന്യൂഡൽഹി: നാസിക്ക് ടി.സി.എസിലെ മതം മാറ്റ ശ്രമ, ലൈംഗികാതിക്രമ കേസുകൾ അന്വേഷിക്കുന്ന പ്രത്യേക സംഘം മുൻ ജീവനക്കാരുടെ മൊഴിയെടുക്കും. 2022 മുതലിങ്ങോട്ട് രാജി വച്ചവരെ കണ്ടെത്തി തെളിവുകൾ ശേഖരിക്കാനാണ് ശ്രമം. മൊഴി നൽകാൻ സന്നദ്ധരാണെങ്കിൽ മുന്നോട്ടുവരണമെന്ന് നാസിക്ക് പൊലീസ് അഭ്യർത്ഥിച്ചു.
അതേ സമയം, ടി.സി.എസിലെ സീനിയർ അനലിസ്റ്റിനെ മതംമാറ്റാൻ ശ്രമിച്ചെന്ന കേസിൽ പ്രതികളായ തൗസിഫ് അത്തർ, ഡാനിഷ് ഷെയ്‌ഖ്, ഷാരൂഖ് ഖുറേഷി, റാസാ മേമൻ എന്നിവരെ ഏപ്രിൽ 29 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നിസ്‌ക്കാരത്തിന് നിർബന്ധിച്ചു, തൊപ്പി വയ്‌ക്കാൻ പറഞ്ഞു, സസ്യഭുക്കായ തന്നെ മാംസം കഴിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളാണ് സഹജീവനക്കാർക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. 9 എഫ്.ഐ.ആറുകളാണ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. എട്ടു പ്രതികളിൽ ഏഴു പേരെ അറസ്റ്റ് ചെയ്‌തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |