തൃശൂർ: ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രദർശന വേദിയിൽ അവതരിപ്പിച്ച മിസ്സ എന്ന നാടകത്തിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ ഉയർന്ന വിമർശനത്തിന് മറുപടിയുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്. നാടകത്തിലെ ഒരു ഭാഗം മുറിച്ചുമാറ്റി സദാചാര കണ്ണടയിലൂടെ നോക്കാൻ ശ്രമിക്കുന്നവർ അടിയന്തരാവസ്ഥയുടെ കൊടുംപീഡനങ്ങളെ മറയ്ക്കുകയാണെന്നും സനോജ് വ്യക്തമാക്കി.അടിയന്തരാവസ്ഥ കാലത്ത് കൊടിയ പീഡനത്തിന് ഇരയായ സ്‌നേഹലതാ റെഡ്ഡിയുടെ കഥയായിരുന്നു മിസ്സ. എന്നാൽ, നാടക പ്രദർശനത്തിനു പിന്നാലെ നഗ്‌നതാ പ്രദർശനമെന്ന ആരോപണം വ്യാപകമായി ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് വിശദീകരണവുമായി സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |