SignIn
Kerala Kaumudi Online
Friday, 21 August 2026 3.22 AM IST

വീണ 85 ലക്ഷം ഹവാല ഇടപാട് നടത്തി:ഇ.ഡി

READ ENGLISH VERSION
ed

കൊച്ചി: മാസപ്പടി കേസിൽ അന്വേഷണം നേരിടുന്ന വീണാ വിജയൻ ഹവാല ഇടപാടുകൾ നടത്തിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). വീണയുടെ ഡയറിയിൽ 20.05 കോടിയുടെ ഇടപാടുകളുടെയും, 85 ലക്ഷം രൂപ ദുബായിലേക്ക് അയച്ചതിന്റെയും വിവരങ്ങളുണ്ടെന്ന് ഇ.ഡി വാർത്താക്കുറിപ്പിൽ അറിയിച്ചു. സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് നൽകാത്ത സേവനങ്ങൾക്ക് പണം പറ്റിയെന്ന അന്വേഷണത്തിൽ കോഴിക്കോട് ചൊവ്വാഴ്ച 9 കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിനു പിന്നാലെയാണ് ഇ.ഡി വാർത്താക്കുറിപ്പ് ഇറക്കിയത്.

മേയ് 27ന് വീണയിൽ നിന്നു പിടിച്ചെടുത്ത രേഖകളിലാണ് വീണ കൈപ്പടയിലെഴുതിയ കണക്കുകളുള്ളത്. പണം കൈകാര്യം ചെയ്തവരുടെയും ചെലവഴിച്ചവരുടെയും കൈമാറിയവരുടെയും പേരുകളും ദുബായിലേക്ക് അയച്ചതിന്റെ വിവരങ്ങളും ഇതിലുണ്ട്. യു.എ.ഇ, ഇന്ത്യൻ കറൻസികളിലാണ് കണക്കുകൾ.
ഇന്റർനെറ്റ് കോളുകൾക്ക് വേണ്ടി വീണ സ്വന്തം പേരിലല്ലാത്ത സിം കാർഡ് വൈ ഫൈ റൗട്ടറിലൂടെ ഉപയോഗിച്ചു.

വീണയുടെ കുറിപ്പുകളിൽ പറയുന്നവരുടെ വീടുകളിലായിരുന്നു കഴിഞ്ഞ ദിവസത്തെ റെയ്ഡ്. ഈ റെയ്ഡിലും നിരവധി ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. 15 വർഷത്തിനിടെ സി.എം.ആർ.എൽ 182കോടിയുടെ ദുരൂഹ ചെലവുകൾ നടത്തിയെന്നായിരുന്നു കണ്ടെത്തൽ. വീണയുടെ കമ്പനിയായ എക്‌സാലോജിക് സൊല്യൂഷൻസിന് നൽകിയ 2.78 കോടിയും ഇതിൽ ഉൾപ്പെടുന്നു.

 സം​ശ​യ​ ​നി​ഴ​ലി​ൽ​ ​നി​റു​ത്താ​നാ​ണ് ഇ.​ഡി​യു​ടെ​ ​ശ്ര​മം​:​ ​മു​ഹ​മ്മ​ദ് ​റി​യാ​സ്

റെ​യ്ഡി​ലൂ​ടെ​ ​പു​ക​മ​റ​ ​സൃ​ഷ്ടി​ച്ച് ​ത​ന്നെ​ ​സം​ശ​യ​ ​നി​ഴ​ലി​ൽ​ ​നി​റു​ത്താ​നാ​ണ് ​ഇ.​ഡി​യു​ടെ​ ​ശ്ര​മ​മെ​ന്ന് ​മു​ഹ​മ്മ​ദ് ​റി​യാ​സ് ​എം.​എ​ൽ.​എ.​ ​സു​ഹൃ​ത്തു​ക്ക​ളു​ടെ​ ​വീ​ടു​ക​ളി​ലും​ ​മ​റ്റും​ ​ന​ട​ന്ന​ ​റെ​യ്ഡി​നെ​തി​രെ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​മാ​ന്യ​മാ​യി​ ​ബി​സി​ന​സ് ​ചെ​യ്യു​ന്ന​ ​ത​ന്റെ​ ​കോ​ളേ​ജ്കാ​ല​ ​സു​ഹൃ​ത്തു​ക​ളു​ടെ​ ​വീ​ട്ടി​ല​ട​ക്കം​ ​രാ​ത്രി​വ​രെ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി.
വീ​ണ​യു​ടെ​ ​ലേ​ക്ക​ർ​ ​എ​ന്ന​ ​സ്ഥാ​പ​ന​ത്തെ​ ​കു​റി​ച്ച് ​ത​ന്റെ​ ​നാ​മ​നി​ർ​ദ്ദേ​ശ​ ​പ​ത്രി​ക​യി​ൽ​ ​രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ​അ​തൊ​രു​ ​പു​തി​യ​ ​സ്ഥാ​പ​ന​മെ​ന്ന​ ​രീ​തി​യി​ലു​ള്ള​ ​പ്ര​ചാ​ര​ണം​ ​തെ​റ്റാ​ണ്.​ ​വീ​ണ​യ്ക്ക് ​ബി​സി​ന​സ് ​ചെ​യ്യാ​ൻ​ ​സ്വാ​ത​ന്ത്ര്യ​മു​ണ്ട്.​ ​ഉ​യ​ർ​ന്ന​ ​രാ​ഷ്ട്രീ​യ​ ​നേ​താ​വി​ന്റെ​ ​മ​ക​ളാ​യ​തു​കൊ​ണ്ടാ​ണ് ​വീ​ണ​യെ​ ​ആ​ക്ര​മി​ക്കു​ന്ന​ത്.​ ​നി​യ​മ​പ​ര​മാ​യും​ ​രാ​ഷ്ട്രീ​യ​മാ​യും​ ​എ​ല്ലാം​ ​നേ​രി​ടും.​ ​ഇ.​ഡി​യെ​ ​പേ​ടി​ച്ച് ​കോ​ൺ​ഗ്ര​സു​കാ​രെ​ ​പൊ​ലെ​ ​താ​ൻ​ ​ബി.​ജെ.​പി​യാ​വി​ല്ല.​ ​സേ​വ​ന​ത്തി​ന് ​എ​ക്സാ​ലോ​ജി​ക് ​നി​കു​തി​ ​ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും​ ​ഇ.​ഡി​ ​എ​ല്ലാം​ ​പ​രി​ശോ​ധി​ക്ക​ട്ടെ​യെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA