SignIn
Kerala Kaumudi Online
Wednesday, 22 April 2026 3.06 AM IST

ദേശീയ പ്രവേശന പരീക്ഷകൾക്ക് സജ്ജരായി വിദ്യാർത്ഥികൾ

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷകൾ പൂർത്തിയാകുന്നതോടെ കരിയറിലെ നിർണായകമായ പ്രവേശന പരീക്ഷാ കാലത്തിലേക്ക് പ്രവേശിച്ച് വിദ്യാർത്ഥികൾ രാജ്യത്തെ പ്രമുഖ മെഡിക്കൽ, എൻജിനിയറിംഗ്, സെൻട്രൽ യൂണിവേഴ്സിറ്റികൾ എന്നിവിടങ്ങളിലേക്കുള്ള 2026-ലെ പ്രവേശന പരീക്ഷാ കലണ്ടർ ദേശീയ പരീക്ഷാ ഏജൻസി പുറത്തുവിട്ടു. വിശദവിവരങ്ങൾക്കായി nta.ac.in, cee.kerala.gov.in സന്ദർശിക്കാം.

 മെഡിക്കൽ സ്വപ്നങ്ങൾക്കായി നീറ്റ്

രാജ്യത്തെ എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുഷ് കോഴ്സുകളിലേക്കുള്ള ഏകീകൃത പ്രവേശന പരീക്ഷയായ നീറ്റ് യു.ജി 2026 മേയ് 3-ന് നടക്കും. ഉച്ചയ്ക്ക് 2 മണി മുതൽ 5.20 വരെ ഓഫ്‌ലൈൻ രീതിയിലായിരിക്കും പരീക്ഷ. ഇതിനായുള്ള അപേക്ഷാ നടപടികൾ പൂർത്തിയായിക്കഴിഞ്ഞു. ഏപ്രിൽ അവസാന വാരത്തോടെ അഡ്മിറ്റ് കാർഡുകൾ എൻ.ടി.എ വെബ്സൈറ്റിൽ ലഭ്യമാകും. ഫിസിക്സ്, കെമിസ്റ്റി, ബയോളജി വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങളാണ് പരീക്ഷയിലുണ്ടാകുക.

 സാങ്കേതിക മികവിന് ജെ.ഇ.ഇ മെയിൻ

ഐ.ഐ.ടികളിലേക്കും എൻ.ഐ.ടികളിലേക്കുമുള്ള പ്രവേശനത്തിനായുള്ള ജെ.ഇ.ഇ മെയിൻ രണ്ടാംഘട്ട പരീക്ഷകൾ 2026 ഏപ്രിൽ 2 മുതൽ 8 വരെ വിവിധ ഷിഫ്റ്റുകളിലായി നടക്കും. ഏപ്രിൽ 2, 4, 5, 6, 8 തീയതികളിൽ ബി.ഇ,​ ബി.ടെക് പരീക്ഷകളും ഏപ്രിൽ 7-ന് ബി.ആർക് പരീക്ഷയുമാണ് നിശ്ചയിച്ചിരിക്കുന്നത്. ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ മികച്ച റാങ്ക് നേടുന്നവർക്ക് മേയ് അവസാന വാരം നടക്കുന്ന ജെ.ഇ.ഇ അഡ്വാൻസ്ഡ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക് അപേക്ഷിക്കാം.

 സംസ്ഥാന എൻജിനിയറിംഗ് പ്രവേശനം

കേരളത്തിലെ എൻജിനിയറിംഗ്, ഫാർമസി കോഴ്സുകളിലേക്കുള്ള കീം പരീക്ഷ ഏപ്രിൽ 17 മുതൽ 23 വരെ നടക്കും. പരീക്ഷാ ഫലം മേയ് പകുതിയോടെ പ്രസിദ്ധീകരിക്കും. കേരളത്തിലെ മെഡിക്കൽ പ്രവേശനത്തിന് കീം പരീക്ഷയില്ല പകരം നീറ്റ് റാങ്ക് അടിസ്ഥാനമാക്കിയാണ് അലോട്ട്‌മെന്റ്.

 കേന്ദ്ര സർവകലാശാലകളിലേക്ക് സി.യു.ഇ.ടി.

വിവിധ കേന്ദ്ര സർവകലാശാലകളിലെ ബിരുദ പഠനത്തിനായി നടത്തുന്ന സി.യു.ഇ.ടി പരീക്ഷകൾ മേയ് 11 മുതൽ 31 വരെ നടക്കും. തിരഞ്ഞെടുക്കുന്ന വിഷയങ്ങൾക്കനുസരിച്ച് വ്യത്യസ്ത ദിവസങ്ങളിലായാണ് പരീക്ഷ. ജെ.എൻ.യു, ഡി.യു തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലെ പ്രവേശനം ഈ പരീക്ഷയിലെ മികവ് അനുസരിച്ചായിരിക്കും.

 വിദ്യാർത്ഥികൾക്ക് നിർദ്ദേശങ്ങൾ:

1. പരീക്ഷാ കേന്ദ്രത്തിലേക്കുള്ള യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യുക

2. അഡ്മിറ്റ് കാർഡിനൊപ്പം തിരിച്ചറിയൽ രേഖയും കരുതുക

3. അവസാന നിമിഷം പുതിയ പാഠഭാഗങ്ങൾ പഠിക്കരുത്

4.പഠിച്ചവ ആവർത്തിക്കുക. മോക്ക് ടെസ്റ്റുകൾ ചെയ്യുക

5. ആരോഗ്യകരമായ ഭക്ഷണക്രമവും വിശ്രമവും പാലിക്കുക

TAGS: ENTRANCE EXAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.