SignIn
Kerala Kaumudi Online
Monday, 10 August 2026 3.36 AM IST

ആരോഗ്യവകുപ്പിലെ താത്കാലിക ജീവനക്കാർക്ക് ഇ.എസ്.ഐ പരിരക്ഷ

a

തിരുവനന്തപുരം:ആരോഗ്യവകുപ്പിലെ താത്കാലിക ജീവനക്കാരെ ഇ.എസ്.ഐ ആനുകൂല്യത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താനുള്ള തീരുമാനവുമായി സർക്കാർ. സർക്കാർ മെഡിക്കൽ കോളേജുകളിലും മറ്റ് സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും ഹോസ്പിറ്റൽ ഡെവലപ്‌മെന്റ് സൊസൈറ്റി (എച്ച്.ഡി.എസ്),ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി (എച്ച്.എം.സി) എന്നിവ മുഖേന നിയമിച്ചിരിക്കുന്ന താൽക്കാലിക ജീവനക്കാർക്കാണ് ആനുകൂല്യം. ഇതിലൂടെ താൽക്കാലിക ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും ചികിത്സാ സുരക്ഷയും സാമൂഹിക സുരക്ഷയും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി. ആരോഗ്യവകുപ്പിന് കീഴിലെ എല്ലാ സ്ഥാപനങ്ങളിലും ഇ.എസ്.ഐ ഒരേ രീതിയിൽ നടപ്പാക്കപ്പെടുന്നില്ലെന്നും എച്ച്.ഡി.എസ് മുഖേന നിയമിച്ച ജീവനക്കാരുടെ നിർബന്ധിത ഇ.എസ്.ഐ വിഹിതം കൃത്യമായി അടയ്ക്കുന്നില്ലെന്നും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേ തുടർന്ന ജീവനക്കാർക്ക് ഇ.എസ്.ഐ പരിരക്ഷ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മന്ത്രി കെ.മുരളീധരൻ നിർദേശം നൽകുകയായിരുന്നു. ഇ.എസ്.ഐ പരിധിയിൽ ഉൾപ്പെടുന്ന ജീവനക്കാരുടെ വിവരശേഖരണം നടത്തി റിപ്പോർട്ട് നൽകാനും നിർദ്ദേശം നൽകിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ESI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA