SignIn
Kerala Kaumudi Online
Thursday, 25 June 2026 3.13 AM IST

ഗൾഫിലെ പ്ലസ് ടു പരീക്ഷാപ്രശ്നം: പരിഹാരം തേടി രക്ഷിതാക്കൾ # മന്ത്രിക്ക് നിവേദനം നൽകി

a

തിരുവനന്തപുരം: ഗൾഫ് മേഖലയിലെ പ്ലസ് ടു വിദ്യാർത്ഥികളുടെ പരീക്ഷാ പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രവാസി രക്ഷിതാക്കൾ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് നിവേദനം നൽകി.

പരീക്ഷകൾ റദ്ദാക്കണമെന്നും വിദ്യാർത്ഥികളുടെ ഭാവി മുൻനിറുത്തി പ്രത്യേക മൂല്യനിർണയ സംവിധാനം ഏർപ്പെടുത്തണമെന്നുമാണ് ആവശ്യം.

പത്താം ക്ലാസ്, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലായി ആയിരത്തോളം വിദ്യാർത്ഥികളാണ് കേരള സിലബസ് പിന്തുടരുന്നത്.

ഭൂരിഭാഗം കുട്ടികളും തുടർപഠനത്തിനായി വിദേശ രാജ്യങ്ങളെയും ഇന്ത്യയിലെ പ്രമുഖ സർവകലാശാലകളെയുമാണ് ആശ്രയിക്കുന്നത്. നിലവിലെ പ്രതിസന്ധി തുടർപഠനത്തെ ദോഷകരമായി ബാധിക്കും.

പഠന മികവ് നോക്കി

മാർക്ക് നൽകണം

1. യു.എ.ഇയിലെ നിലവിലെ സാഹചര്യത്തിൽ പരീക്ഷകൾ നടത്തുന്നതിനും ഉത്തരക്കടലാസുകൾ മൂല്യനിർണയത്തിനായി നാട്ടിലേക്ക് അയക്കുന്നതിനും തടസങ്ങൾ ഉണ്ടായേക്കാം

2. നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് പരീക്ഷകൾ റദ്ദാക്കണം. പകരം വിദ്യാർത്ഥികളുടെ മുൻകാല പഠന മികവ് അടിസ്ഥാനമാക്കി ശാസ്ത്രീയമായ രീതിയിൽ മാർക്കുകൾ നിശ്ചയിക്കണം.

3. കേരളത്തിലെ പ്ലസ് ടു ഫലം പ്രസിദ്ധീകരിക്കുന്ന അതേ സമയത്തുതന്നെ യു.എ.ഇയിലെ വിദ്യാർത്ഥികളുടെ ഫലവും ലഭ്യമാക്കണം. മേയ് പകുതിയോടെ ഫലം വന്നാൽ മാത്രമേ വിദേശ സർവകലാശാലകളിലും മറ്റും പ്രവേശനം നേടാൻ സാധിക്കൂ.

4. തോറ്റവർക്കും മാർക്ക് കുറഞ്ഞവർക്കും നടത്തുന്ന 'സേ' പരീക്ഷയ്‌ക്കൊപ്പം ഗൾഫിലെ പരീക്ഷകൾ മാറ്റിവയ്ക്കരുത്. അത് അക്കാഡമിക് വർഷം നഷ്ടപ്പെടാൻ കാരണമാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EXAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA