SignIn
Kerala Kaumudi Online
Thursday, 25 June 2026 4.52 AM IST

മുണ്ടത്തിക്കോട് അപകടം സവിശേഷ ദുരന്തം

explosion

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്‌ഫോടനത്തെ സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചതായി റവന്യു മന്ത്രി കെ.രാജൻ പറഞ്ഞു. ഓൺലൈനായി മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന അടിയന്തര മന്ത്രിസഭ യോഗത്തിൽ പങ്കെടുത്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ അടിയന്തര സഹായം എന്ന നിലയിൽ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് 50 ലക്ഷം രൂപ സർക്കാർ ജില്ല ഭരണകൂടത്തിന് കൈമാറി.

സ്‌ഫോടനത്തെ സംസ്ഥാനത്തെ സവിശേഷദുരന്തമായി പ്രഖ്യാപിക്കുന്നതിന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് നിർദ്ദേശം നൽകി. ഇതിന്റെ ഭാഗമായി മരിച്ചവരുടെ ആശ്രിതർക്ക് സംസ്ഥാന ദുരന്ത പ്രതികരണനിധിയിൽ നിന്ന് 4 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപയും അടക്കം 14 ലക്ഷം നൽകും. പരിക്കേറ്റവർക്ക് ദുരന്ത പ്രതികരണ നിധി പ്രകാരം അനുവദനീയമായ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പ്രത്യേക സഹായമായി രണ്ട് ലക്ഷം രൂപയും നൽകും. പരിക്കേറ്റവരെ ആറുമാസം സർക്കാർ - സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കുന്നതിന്റെ പൂർണമായ ചെലവ് സംസ്ഥാന സർക്കാർ വഹിക്കും. ആറു മാസത്തിലധികം ചികിത്സ വേണ്ടിവരികയാണെങ്കിൽ അതിന്റെ പൂർണ ചെലവ് സി.എം.ഡി.ആർ.എഫിൽ നിന്നു നൽകും.

ആവശ്യമായ തുക കളക്ടർക്ക് ദുരന്ത പ്രതികരണനിധിയിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കാനുള്ള തീരുമാനമെടുത്തു. തെരച്ചിലും ചികിത്സയും നടപ്പിലാക്കാനായി പ്രദേശത്തെ മതിലുകൾ പൊളിക്കുകയും വയൽ നികത്തുകയും ചെയ്തിട്ടുണ്ട്. അത് പൂർവസ്ഥിതിയിലാക്കാനായി ചെലവാകുന്ന തുക കളക്ടർ നൽകുന്ന പ്രൊപ്പോസലിന്റെ അടിസ്ഥാനത്തിൽ സർക്കാർ നൽകും. സ്‌ഫോടനവുമായി ബന്ധപ്പെട്ട് നാശനഷ്ടം ഉണ്ടായ കെട്ടിടത്തിന് നഷ്ടപരിഹാരം നൽകുന്നതിനായി അതിന്റെ തോത് കണക്കാക്കി അടിയന്തരമായി കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

 മ​ന്ത്രി​മാ​രോ​ട്'​ച​ക്ക​പ്പ​രാ​തി​'​യു​മാ​യി​ ​യു​വ​തി

തൃ​ശൂ​ർ​:​ ​വെ​ടി​ക്കെ​ട്ട് ​ദു​ര​ന്തം​ ​സം​ബ​ന്ധി​ച്ച് ​മ​ന്ത്രി​മാ​ർ​ ​വാ​ർ​ത്താ​സ​മ്മേ​ള​നം​ ​ന​ട​ത്തു​ന്ന​തി​ന് ​തൊ​ട്ടു​മു​ൻ​പ് ​കോ​ൺ​ഫ​റ​ൻ​സ് ​ഹാ​ളി​ലേ​ക്ക് ​ക​യ​റി​ ​യു​വ​തി​യു​ടെ​ ​പ്ര​തി​ഷേ​ധം.​ ​വീ​ടു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​പ​രാ​തി​യി​ൽ​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​അ​ധി​കൃ​ത​ർ​ ​യാ​തൊ​രു​ ​ന​ട​പ​ടി​യും​ ​സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ​ആ​രോ​പി​ച്ചാ​യി​രു​ന്നു​ ​മ​ന്ത്രി​മാ​രു​ടെ​ ​മു​ന്നി​ൽ​ ​നി​ല​യു​റ​പ്പി​ച്ച​ത്.​ ​പി​ന്നീ​ട്,​ ​വീ​ട്ടി​ലെ​ ​പ്ലാ​വി​ൽ​ ​നി​ന്ന് ​ച​ക്ക​ ​വീ​ഴു​ന്നു​വെ​ന്നും​ ​അ​പ​ക​ട​സാ​ദ്ധ്യ​ത​യു​ണ്ടെ​ന്നും​ ​മ​റ്റും​ ​പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യി​ ​യു​വ​തി​ ​സം​സാ​രി​ച്ചു.​ ​മ​ന്ത്രി​മാ​ർ​ ​യു​വ​തി​യെ​ ​അ​നു​ന​യി​പ്പി​ക്കാ​ൻ​ ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​പി​ന്മാ​റാ​ൻ​ ​ത​യ്യാ​റാ​യി​ല്ല.​ ​വ​നി​താ​പൊ​ലീ​സെ​ത്തി​ ​യു​വ​തി​യെ​ ​നീ​ക്കം​ ​ചെ​യ്ത​ശേ​ഷ​മാ​ണ് ​വാ​ർ​ത്താ​സ​മ്മേ​ള​നം​ ​തു​ട​ങ്ങി​യ​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EXPLOSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA