
കണ്ണൂർ: കീച്ചേരി പാലോട്ടുകാവ് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന കരിമരുന്ന് പ്രയോഗത്തിൽ 10 പേർക്കെതിരെ കേസ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ സ്‌ഫോടക വസ്തുക്കൾ കൈകാര്യം ചെയ്തതിനാണ് വളപട്ടണം പൊലീസ് കേസെടുത്തത്. കരിമരുന്ന് പ്രയോഗം നടത്തിയ കോഴിക്കോട് തിരുവമ്പാടി സ്വദേശികളായ എം.എസ്. സെബാസ്റ്റ്യൻ (59), കെ.വി. രാജേഷ് (43), കെ.എൻ. അപ്പു (61), ക്ഷേത്രകമ്മിറ്റി ഭാരവാഹികളായ പ്രമോദ്, അനിൽ കുമാർ, പ്രശോഭ് ഉത്തം, എം.വി. രമേശൻ,കോറോത്ത് രാജു, ദാമോദരൻ, കോട്ടൂർ രാജൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. കരിമരുന്ന് പ്രയോഗം നടത്തിയവർക്ക് ഫയർ വർക്സ് ഡിസ്‌പ്ലേ ലൈസൻസില്ലെന്ന് പൊലീസ് കണ്ടെത്തി. 21ന് രാത്രി 9.40നാണ് കീച്ചേരി പാലോട്ടുകാവ് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് കരിമരുന്ന് പ്രയോഗം നടന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |