
തിരുവനന്തപുരം: ഗതാഗത നിയമലംഘനത്തിനുള്ള പിഴയീടാക്കാനുള്ള ഇന്റഗ്രേറ്റഡ് ഡിജിറ്റൽ ട്രാഫിക് എൻഫോഴ്സ്മെന്റ് സിസ്റ്റത്തിൽ നിന്നുള്ള പിഴ വരുമാനം സൂക്ഷിക്കാൻ പ്രത്യേക അക്കൗണ്ട് വേണ്ടെന്ന് സർക്കാർ. പിഴത്തുക സർക്കാരിന്റെ സഞ്ചിത നിധിയുടെ ഭാഗമാക്കാനാണ് ആഭ്യന്തര അഡി.ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയുടെ ഉത്തരവ്. അപകടസാദ്ധ്യതയുള്ള എല്ലാ പാതകളിലും ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് തിരിച്ചറിയൽ ക്യാമറകൾ, ചുവന്ന സിഗ്നൽ മറികടക്കുന്നതും ഹെൽമെറ്റില്ലാത്തതും തിരിച്ചറിയാനുള്ള ക്യാമറകൾ എന്നിവ സ്ഥാപിച്ചിട്ടുണ്ട്. നിയമ ലംഘനങ്ങൾ സ്വയം കണ്ടെത്തുന്നവയാണിവ. പിഴത്തുക സൂക്ഷിക്കാൻ പ്രത്യേക അക്കൗണ്ട് തുടങ്ങണമെന്ന് പൊലീസ് മേധാവി ശുപാർശ ചെയ്തിരുന്നു. ഇത് തള്ളിയാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. കെൽട്രോൺ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |